Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

വന്ദേ ഭാരതിലെ യാത്രക്കാരെ ഗവർണർ രാജേന്ദ്ര ആർലേക്കർ അഭിവാദ്യം ചെയ്യുന്നു

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടഎറണാകുളം- ബംഗളൂരു വന്ദേ ഭാരതിലെയാത്രക്കാരെ അഭിവാദ്യം ചെയ്യുന്നഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായപി.രാജീവ്,വി. അബ്ദുറഹിമാൻ,കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.പി മാരായ ഹൈബി ഈഡൻ,വി കെ ഹാരിസ് ബീരാൻ,മേയർഎം അനിൽകുമാർ,ടീജെ വിനോദ് എംഎൽഎ. തുടങ്ങിയവർ

രാഷ്ട്രപതിക്ക് ഗവർണർ വിരുന്നൊരുക്കി

രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിരുന്നൊരുക്കി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമു,  മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ, ഗവർണറുടെ പത്‌നി അനഘ അർലേക്കർ, മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ പത്‌നി കമല വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ വി. എൻ. വാസവൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, ആർ. ബിന്ദു, ഒ. ആർ. കേളു, പി. എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ. രാജൻ, വീണാ ജോർജ്, എം. ബി. […]

സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു

അഞ്ച് ഡിഫൻസ് പെൻഷൻകാർക്കായി 40 ലക്ഷം രൂപ വിതരണം ചെയ്തു ഡിഫൻസ് പെൻഷൻകാർക്കുള്ള ‘സ്പർഷ് ഔട്ട്‌റീച്ച് പരിപാടി’ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് (16 ഒക്ടോബർ 2025) പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ രാജ് കുമാർ അറോറ, ഐ.ഡി.എ.എസ്, ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ ടി. ജയശീലൻ, ഐ.ഡി.എ.എസ് പാങ്ങോട് സൈനിക കേന്ദ്രം ഒഫീഷ്യേറ്റിംഗ് സ്റ്റേഷൻ കമാൻഡർ […]

ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനമായി ആചരിക്കണമെന്ന് ഗവർണർ ആർലേക്കർ; വിവാദ സർക്കുലർ തള്ളിക്കളയുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൈസ് ചാൻസലർമാർക്കാണ് സർക്കുലർ അയച്ചത്. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്. എത്ര വിസിമാർ ഇത് അംഗീകരിക്കുമെന്ന് വ്യക്തമല്ല. ഗവർണറുടെ സർക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ […]

പാങ്ങോട് യുദ്ധ സ്മാരകത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ആദരാഞ്ജലി അർപ്പിച്ചു

തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് (ജൂലൈ 26) കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആഘോഷിച്ചു. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുകയും പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഗവർണർ വിമുക്തഭടന്മാരുമായി സംവദിച്ചു. “കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ […]

താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: രണ്ട് സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഗവർണർക്ക് തിരിച്ചടി. സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസിലറായ ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര […]

കേരള സർകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം; പ്രതിഷേധം

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാൻ വന്നപ്പോൾ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്നും ഗവർണർ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം, ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് […]

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നത്. ഗവര്‍ണര്‍ […]

Back To Top