ഗോവ: ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്. ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ഗവർണറായി കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. […]
കേരള സര്‍വകലാശാലയിൽ ഇന്നും രണ്ട് റജിസ്ട്രാര്‍മാര്‍, ഗവർണറുടെ തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസാധാരണ ഭരണ പ്രതിസന്ധി തുടരുന്നു. വിസിയും സിൻഡിക്കേറ്റും തമ്മിൽ പോരിനെ തുടർന്നുള്ള കസേരകളി തുടരുകയാണ്. വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ സിൻഡിക്കേറ്റ് നിർദ്ദേശ പ്രകാരം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് രാവിലെ തന്നെ ഓഫീസിലെത്തി. വിസിയുടെ പിന്തുണയുള്ള മിനി കാപ്പൻ പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് സർവകലാശാലയിൽ എത്തില്ലെന്നാണ് വിവരം. അതേസമയം, രജിസ്ട്രാർ തർക്കത്തിൽ ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടാകും. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത […]
ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി : 10 ആം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠത്തിൽ ഉൾപ്പെടുത്തും
ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അറിയിക്കാതെയാണ് വീട്ടിലേക്ക് എബിവിപി പ്രതിഷേധം ഉണ്ടായത്. ഇന്നും വഴുതക്കാട് കരിങ്കൊടി കാണിച്ചു. കാറിന് മുകളിലെ ദേശീയ പതാക കീറി. പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്ക്. ഗവർണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികൾ […]