മുംബൈ മുതൽ കാഞ്ചീപുരംവരെ; അനിൽ അംബാനി ഗ്രൂപ്പിൻ്റെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഗ്രൂപ്പിൻ്റെ ഏകദേശം 3,084 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡൽഹിയിലെ റിലയൻസ് സെന്റർ പ്രോപ്പർട്ടി, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. വായ്പാ […]
പെണ്ണില്ലം എഴുത്തിടം : ഒരുകൂട്ടം വനിതാ എഴുത്തുകാരുടെ സംഗമവേദി
സ്വന്തമായി ഒരു പുസ്തകം എന്ന പലരുടെയും സ്വപ്നം ഷാർജ ബുക്ക് ഫെയറിലൂടെ തന്നെ പ്രസിദ്ധീകരിക്കാൻ അവസരം ഒരുക്കിയ പെണ്ണില്ലം, എഴുത്തിടത്തിലെ വേറിട്ട കാഴ്ചയാണ്. 2023 ൽ തുടങ്ങിയ കൂട്ടായ്മയിലെ ഏറ്റവും വലിയ വിജയവും ഇതുതന്നെയായിരുന്നു. ചീഫ് എഡിറ്ററും ജനറൽ സെക്രട്ടറിയുമായ ശ്രീമതി രാജി അരവിന്ദ് ആയിരുന്നു പ്രൂഫ് റീഡിങും എഡിറ്റിംഗ് നിർവഹിച്ചത് .7 അംഗ കമ്മിറ്റിയും അംഗങ്ങളും പൂർണ്ണമായി സഹകരിച് 62 പുസ്തകങ്ങളും എഴുത്തുകാരികളുമായി നവംബർ 9 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട പെണ്ണില്ലം യാത്ര സ്ത്രീശക്തിയുടെ […]
കോഴിക്കോട് ഡിസിസിയിൽ ഗ്രൂപ്പ് പോര് രൂക്ഷം യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു
കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്താതിരുന്നത് എ-ഗ്രൂപ്പിലെ ഭിന്നതകൾ കാരണമാണെന്ന് അറിയുന്നു. ഇതിനിടെ,ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ എത്താമെന്ന് താൻ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ മറുപടി. എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന്‍ ഏറ്റ […]

