തീരദേശ ജനതയുടെ സുരക്ഷിത പുരധിവാസം ലക്ഷ്യം വെച്ചുള്ള പുനര്‍ഗേഹം പദ്ധതിയിൻ കീഴിൽ മുട്ടത്തറയിൽ നിർമ്മിച്ച 332 ‘പ്രത്യാശ’ ഫ്ലാറ്റുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് കൈമാറും. എട്ട് ഏക്കറിൽ 81 കോടി ചെലവിൽ 400 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. രണ്ടു ബെഡ് റൂമുകളുള്ള ഫ്ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതിയിൽ മുട്ടത്തറ വില്ലേജിൽ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ പരിധിക്കുള്ളിൽ […]