ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 355 പേർ ഇതുവരെ മരിച്ചതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. 370 പേരെ കാണാതായിട്ടുണ്ട്. കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാന്‍റർ നിർമൽ സിയാംബാല പിതിയയ്ക്കും ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡൻ്റ് […]

