‘ സര്‍ക്കാറിന് നന്ദി പറഞ്ഞ് ടിറ്റോയുടെ കുടുംബം ‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന ടിറ്റോ തോമസ് എന്ന 26കാരന്റെ അരികിലിരുന്ന് മാതാപിതാക്കളായ ടി സി തോമസും ഏലിയാമ്മയും ഇത് പറയുന്നത് തളരാത്ത മനസ്സോടെയാണ്. ‘മലയാളികളല്ലാത്ത ഞങ്ങള്‍ക്ക് 17 ലക്ഷം രൂപ തന്ന് സഹായിച്ചത് കേരള സര്‍ക്കാറാണ്. അത് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല, അതും ഇത്ര വേഗത്തില്‍. […]
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനും കേരള സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ തീരുമാനിച്ച് കോട്ടയത്തെ എല്‍ഡിഎഫ് നേതൃത്വം. പൊതുജന ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വിഷയത്തില്‍ ഇടപെട്ട ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കൂടിയാണ് എല്‍ഡിഎഫിന്‍റെ പുതിയ നീക്കം. എട്ടാം തിയ്യതി കോട്ടയം മെഡിക്കല്‍ കോളേജിന് […]