ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും അഞ്ച് മരണം. വെള്ളിയാഴ്ച പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. മൂന്ന് പേരെ കാണാതായെന്ന് റിപ്പോർട്ട്. മണ്ണിടിച്ചിലിൽ 30-40 കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്‍രി, ബാഗേശ്വർ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. ബാഗേശ്വർ ജില്ലയിൽ കപ്കോട്ടിലെ പൗസാരിയിൽ രാത്രിയുണ്ടായ കനത്ത മഴയിൽ ആറ് വീടുകൾ തകർന്നു. രണ്ട് പേർ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേരെ കാണാതായതായി ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത […]
കനത്ത മഴയെതുടർന്ന് അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു,
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണുള്ളത്. കോന്നി അച്ചൻകോവിൽ ആവണിപ്പാറ ഉന്നതി നിവാസികൾ ഒറ്റപ്പെട്ടു. 35 ഓളം കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ഉന്നതിയിൽ നിന്ന് പുറം ലോകത്തേക്ക് എത്തുന്നത് സാഹസിക തോണി യാത്രയിലൂടെയാണ് അതുകൊണ്ടുതന്നെ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ ഉന്നതിയിലുള്ളവർ ആശങ്കയിലാണ്. സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. എല്ലാ മഴക്കാലത്തും ഈ […]
അതിതീവ്ര മഴ: ഹിമാചലിൽ മരിച്ചവരുടെ എണ്ണം 51 ആയി; 22 പേരെ കാണാതായി
സിംല ഹിമാചൽ പ്രദേശിൽ രൂക്ഷമായി തുടരുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായതായാണ് റിപ്പോർട്ട്. ഹിമാചൽ പ്രദേശ് റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ (SEOC) ജൂൺ 20 മുതൽ ജൂലൈ 1 വരെയുള്ള നാശനഷ്ടങ്ങളുടെ കണക്കുകൾ വിലയിരുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലും മനുഷ്യ ജീവനുകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.