ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റീ മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്.
മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, വില്ലേജ് ഓഫീസറെ തടഞ്ഞു
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്. പുനരധിവാസത്തിലെ […]
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം:
ടെൽ അവീവ് : ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് […]
അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ തുടരും മഴക്കെടുതിയിൽ; സംസ്ഥാനത്ത് 3 പേർ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് […]
മലയോര മേഖലയിൽ ശക്തമായ മഴ
മലയോര മേഖലയായ പൊന്മുടി കല്ലാർ ആനപ്പാറ എന്നീ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ് പൊന്മുടി യാത്ര വിലക്കിയിരിക്കുകയാണ് കല്ലാറ് വട്ടക്കായത്തിന്റെ അടുത്തുള്ള മലമുകളിൽ നിന്നും പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നതായി ജനങ്ങൾ പറയുന്നുണ്ട് ആ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക അതുപോലെ പുറത്തിറങ്ങുന്നവർ വളരെ ശ്രദ്ധേയോടു കൂടി നടക്കുക പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികൾ കാണാൻ സാധ്യതയുണ്ട് മരങ്ങൾ കടപുഴകി വീണിട്ടുണ്ട് നാടിന്റെ നന്മയ്ക്കായി റിപ്പോർട്ടർ ഷാജഹാൻ തൊളിക്കോട് പാർക്ക് മീഡിയ ന്യൂസ് തിരുവനന്തപുരം
പടിഞ്ഞാറൻ കാറ്റ് അടുത്ത 5 ദിവസം കേരളത്തിന് മുകളിൽ ശക്തമാകും;മെയ് 30 വരെ അതിശക്ത മഴയ്ക്കും സാധ്യത
തിരുവനന്തപുരം: അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 28 മുതൽ 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ, അതിശക്തമായ മഴയ്ക്ക് സാധ്യത […]
സംസ്ഥാനത്ത് വരുന്ന 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു. വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.(Heavy expected in Kerala for next five day red & orange alert declared) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, […]
അടുത്ത അഞ്ച് ദിവസം കൂടി അതിതീവ്ര മഴ തുടരും;മെയ് 29, 30 തീയതികളിൽ മഴയുടെ ശക്തികുടുമെന്നും മന്ത്രി കെ രാജൻ
തൃശ്ശൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. അതേസമയം കണ്ടെയ്നർ ഒഴുകിയെത്തുന്ന […]
ഐഎൻഎസ് വിക്രാന്ത് കറാച്ചിയെ ലക്ഷ്യമാക്കി കനത്ത ആക്രമണം; കറാച്ചി തുറമുഖത്ത് വൻ തീപിടുത്തം
ഇന്ത്യൻ വ്യോമസേനയ്ക്ക് പിന്നാലെ നാവികസേനയും ഇപ്പോൾ നിർണായക ഉപരോധ നടപടി സ്വീകരിച്ചിരിക്കുകയാണ്. അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഐഎൻഎസ് വിക്രാന്ത് കറാച്ചിയെ ലക്ഷ്യമാക്കി കനത്ത ആക്രമണം ആരംഭിച്ചു. ഇത് കാര്യമായ നാശം വിതച്ചു. നാവികസേനയുടെ ആക്രമണം കറാച്ചി തുറമുഖം ഉൾപ്പെടെ നഗരത്തിലുടനീളം വൻ തീപിടുത്തങ്ങൾക്ക് കാരണമായി.