അതിവേഗ റെയിൽ പദ്ധതിയാണ് നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പദ്ധതിയായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇ ശ്രീധരന്റെ നിർദേശം ആയാലും ഞങ്ങൾക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലിന്റെ കാര്യത്തിൽ വിചിത്രമായ കാര്യമാണ് കേരളത്തെ കേന്ദ്രം അറിയിച്ചത്. കെ റെയിലിന് അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമ്പോൾ എന്തെങ്കിലും തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിലിനായി പകുതി ചിലവ് ഏറ്റെടുക്കാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ ചിലവിൽ ആദ്യം മുഴുവൻ സ്ഥലവും […]
അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ
അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർഅതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 20% കേന്ദ്ര‑സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദേശിക്കുന്നത്. ആർആർടിഎസ് മാതൃകയിൽ അതിവേഗ റെയിൽ നടപ്പാക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 2033ൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യ ഘട്ടവും അതിന് ശേഷം […]
