സിംല ഹിമാചൽ പ്രദേശിൽ രൂക്ഷമായി തുടരുന്ന മഴയിൽ മരിച്ചവരുടെ എണ്ണം 51 ആയി. 22 പേരെ കാണാതായതായാണ് റിപ്പോർട്ട്. ഹിമാചൽ പ്രദേശ് റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ (SEOC) ജൂൺ 20 മുതൽ ജൂലൈ 1 വരെയുള്ള നാശനഷ്ടങ്ങളുടെ കണക്കുകൾ വിലയിരുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലും മനുഷ്യ ജീവനുകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ, അടിസ്ഥാന സൌകര്യങ്ങൾ എന്നിവയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.