കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക നോട്ട്ബുക്കിലെ ആറ് പേജുകളിലായി എഴുതിയ ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക തന്‍റെ കൈപ്പടയില്‍ എഴുതിയതെന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ കത്ത് ഫേസ്ബുക്ക് […]