മോൺഥായെ നേരിടാൻ മുന്നൊരുക്കങ്ങൾ ; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രതബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. നാളെ രാവിലെ […]
സംസ്ഥാനത്ത് ഇന്ന് പൊതു അവധി, ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും
അന്തരിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും.ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വീട്ടിൽ നിന്ന് […]
ബക്രീദ് അവധി നാളെയല്ല മറ്റന്നാൾ, നാളെ പ്രവൃത്തിദിനം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ബക്രീദ് അവധി മറ്റന്നാൾ മാത്രം. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടത്. രണ്ട് ദിവസവും അവധി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ബക്രീദിന് വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മാസപ്പിറവി വൈകിയതിനാൽ ബക്രീദ് ജൂൺ 7 ശനിയാഴ്ചയാണ്എന്ന് പണ്ഡിതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അവധിയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായത്. ഇതാണ് ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനത്താേടെ നീങ്ങിയത്.
