പോത്തന്‍കോട് (തിരുവനന്തപുരം) : നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാൻ ഗുരുവിന് കഴിഞ്ഞു. കേരളത്തിൻ്റെ സാംസ്കാരിക മതേതരത്വത്തിന് ശക്തി പകരാൻ ഗുരുവിൻ്റെ പ്രവർത്തനങ്ങൾ കാരണമായെന്നും മനുഷ്യൻ്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന മാനവികതയുടെ ദര്‍ശനങ്ങളാണ് ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നതെന്നും […]
ലഹരി മനുഷ്യവംശത്തിന്റെ ശത്രു: കെ. മുരളീധരൻ (മുൻ എം. പി)
തിരുവനന്തപുരം: ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ തിരുവനന്തപുരത്ത് പത്മ കഫേയിൽ മുൻ എം.പി. കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.ചെയർമാൻ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. “ലഹരി മനുഷ്യവംശത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശത്രുവാണ്. ലോകത്ത് നടക്കുന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ മുഖ്യകാരണം ലഹരിയാണ്. അതിനാൽ, ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ ലഹരിയെ പൂർണ്ണമായി ഒഴിവാക്കണം. ലോകത്തിൽ ഉണ്ടാകുന്ന […]