തിരുവനന്തപുരം: മോഡൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും 1988 ബാച്ച് IAS ഓഫീസറുമായിരുന്ന എം നന്ദകുമാറിൻ്റെ അനുസ്മരണ സമ്മേളനം ഇന്ന് (സെപ്തംബർ 15) ഉച്ചയ്ക്ക് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സബ് കളക്ടർ, ജില്ലാ കളക്ടർ, പി. ആർ ഡി ഡയറക്ടർ തുടങ്ങിയ വിവിധ തസ്തികകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.മോഡൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഷിജു വി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ കെ.വി. പ്രമോദ് […]
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി,4 ജില്ലകളിൽ പുതിയ കളക്ടർമാർ; എൻ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കളക്ടർമാർ. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. […]