തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് […]