തഗ് ലൈഫ് സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ “തമിഴ് ഭാഷയാണ് കന്നഡ ഭാഷയ്ക്ക് ജന്മം നൽകിയത്” എന്ന് താൻ നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ കമൽഹാസൻ മറുപടി നൽകിയിരിക്കുന്നു.അതേസമയം, തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ താൻ ക്ഷമ ചോദിക്കൂ എന്ന് തെന്നിന്ത്യൻ മെഗാസ്റ്റാർ വ്യക്തമാക്കുകയുണ്ടായി. വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ, തൻ്റെ ജീവിതശൈലിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം വിമർശകരോട് അഭ്യർത്ഥിച്ചു. “ഞാൻ തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കും. അല്ലെങ്കിൽ, ഞാൻ ചെയ്യില്ല. ഇതാണ് എൻ്റെ ശൈലി, ദയവായി അതിൽ കൈകടത്തരുത്,” […]