രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായി എന്നാണ് […]
ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ, ജിയോപി സി എത്തി
ജിയോപിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യന്‍ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് […]