കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആള്‍മാറാട്ടത്തിന് പുറമെ, ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി […]
ഐഎൻഎസ് വിക്രാന്ത് കറാച്ചിയെ ലക്ഷ്യമാക്കി കനത്ത ആക്രമണം; കറാച്ചി തുറമുഖത്ത് വൻ തീപിടുത്തം
ഇന്ത്യൻ വ്യോമസേനയ്ക്ക് പിന്നാലെ നാവികസേനയും ഇപ്പോൾ നിർണായക ഉപരോധ നടപടി സ്വീകരിച്ചിരിക്കുകയാണ്. അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഐഎൻഎസ് വിക്രാന്ത് കറാച്ചിയെ ലക്ഷ്യമാക്കി കനത്ത ആക്രമണം ആരംഭിച്ചു. ഇത് കാര്യമായ നാശം വിതച്ചു. നാവികസേനയുടെ ആക്രമണം കറാച്ചി തുറമുഖം ഉൾപ്പെടെ നഗരത്തിലുടനീളം വൻ തീപിടുത്തങ്ങൾക്ക് കാരണമായി.