തൃശൂർ: മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് കുടുങ്ങിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീണതോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത് .കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് […]