പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്‍റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നുവെന്ന് ഇസ്രായേൽ സൈന്യം. കരാർ പ്രകാരമുള്ള മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം മാറിയെന്നും പ്രതിരോധസേന അറിയിച്ചു. ടെലിഗ്രാമിലൂടെയാണ് ഐ.ഡി.എഫിൻ്റെ അറിയിപ്പ്. പ്രാദേശിക സമയം 12 മണിയോടെയാണ് ഇസ്രായേലിൻ്റെ പിന്മാറ്റമുണ്ടായത്. അടിയന്തരമായുണ്ടാവുന്ന പ്രദേശത്തെ ഭീഷണികൾ നേരിടാൻ സതേൺ കമാൻഡിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അറിയിച്ചു. നിലവിൽ ഗാസയിലെ 53 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിനാണ്. അടുത്ത 72 […]
ഇസ്രയേലിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്ക്
തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി. യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. എന്നാൽ […]
ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തൽ: ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തൽ: ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ […]
ഇറാനുമായുള്ള 12 ദിന യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം 1.5 ലക്ഷം കോടി രൂപ; കണക്കുകൾ പുറത്തുവിട്ട് ഇസ്രായേൽ
ടെൽ അവീവ്: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിൻ്റെ (1.05 ലക്ഷം കോടി രൂപ) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, താൽക്കാലിക ഹോട്ടൽ താമസസൗകര്യങ്ങൾ, കുടിയിറക്കപ്പെട്ട താമസക്കാർക്കുള്ള ബദൽ ഭവനങ്ങൾ തുടങ്ങിയവക്കുവേണ്ടി വരുന്ന ചെലവുകൾ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. തെരുവുകളും കെട്ടിടങ്ങളും തകർന്നതിനാൽ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി. […]
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം:
ടെൽ അവീവ് : ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് […]
ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രായേൽ ആട്ടിപ്പായിക്കുന്നു
ഇറാന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേലില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടുന്ന പലസ്തീന്‍ പൗരന്മാരെ ആട്ടിപ്പായിക്കുന്നു. രണ്ടുകോടി പലസ്തീൻ പൗരന്മാരാണ് ഇസ്രയേലിൽ താമസിക്കുന്നത്. ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന ഈ വിഭാഗത്തിനാണ് യുദ്ധഭൂമിയിൽ അഭയം നിഷേധിക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി ഇറാൻ ഇസ്രയേലിൽ മിസൈലുകൾ വർഷിക്കാൻ തുടങ്ങിയതോടെ അഭയംതേടി ആളുകൾ പരക്കംപായുകയാണ്.
ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും നോര്‍ക്കയിലും ഹെല്‍പ്പ് ഡെസ്‌ക്ക്
ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ത്ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍ […]
ഭീകര രാഷ്ട്രമായ ഇസ്രയേലിനോടുള്ള നിലമ്പൂരിന്റെ പ്രതിഷേധം ആളിക്കത്തി
നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട് ആവേശത്തിന്റേത്മാത്രമായിരുന്നില്ല, നിലപാടിന്റെതു കൂടിയായിരുന്നു. ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത നരഭോജി നെതന്യാഹുവിന്റെ കോലം കത്തിച്ച് പ്രതിഷേധാഗ്‌നി തീര്‍ക്കുകയും ചെയ്തു. നിലമ്പൂര്‍ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് ഉണ്ടായിരുന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടന്ന പ്രതിഷേധത്തില്‍ ഇസ്രയേല്‍ എന്ന ഭീകര രാജ്യത്തോടുള്ള നിലമ്പൂര്‍ ജനതയുടെ പ്രതിഷേധം അഗ്‌നിയായ് ഉയരുകയായിരുന്നു. ഇസ്രയേലിനോടുള്ള ഇന്ത്യന്‍ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി […]
ഇറാനെതിരെ കനത്ത നാശംവിതച്ച് ഇസ്രയേല്‍ ആക്രമണം; തിരിച്ചടിച്ച് ഇറാൻ
ടെഹ്‌റാന്‍/ടെല്‍ അവീവ്: കനത്ത നാശംവിതച്ച ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരമായി പ്രത്യാക്രമണം തുടങ്ങി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. ഡ്രോണുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയില്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേല്‍ പരിധിയിലെത്തും. അത് തകര്‍ക്കുമെന്നും ഐഡിഎഫ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. […]
ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് നേരെ മിസെെൽ ആക്രമണം
ന്യൂഡൽഹി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസെെൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ വിമാനം എഐ139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപാണ് ആക്രമണം നടന്നതെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. ഫ്ലെെറ്റ് ട്രാക്കിംഗ് വെബ്സെെറ്റായ ‘Flightradar24.com’ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു. ആക്രമണത്തെ തുടർന്ന് ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ […]