വയനാട് : വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ പ്രയോജനം ലഭിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ […]