റഷ്യയുടെ തീരത്ത് വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നു എന്നാണ് പുറത്തു വരുന്ന വാർത്ത.അമേരിക്കയിലും ചില പ്രദേശങ്ങളിൽ സുനാമി തിരമാലകൾ […]
68-ാം മത് കോമ്മൺവെൽത് പാർലമെൻററികോൺഫെറെൻസിന്റെ ഭാഗമായ പ്രീ കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ജപ്പാൻ സന്ദർശിച്ചു.
ജപ്പാനിലെ ഇന്ത്യൻ അംബാസഡറുടെ ക്ഷണപ്രകാരം ടോക്യോയിലെ ഇന്ത്യൻ എംബസിയും അദ്ദേഹം സന്ദർശിച്ചു. മലയാളിയായ സിബി ജോർജ് ആണ് ജാപ്പനിലെ ഇന്ത്യൻ അംബാസിഡർ. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും , അവിടുത്തെ മലയാളികളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി