ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിൻ്റെ മൊഴിയെടുക്കുംപത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളികളും വാതിലുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം പ്രമുഖ വ്യക്തികളിലേക്ക് നീങ്ങുന്നു. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, നടൻ ജയറാമുൾപ്പെടെയുള്ള പ്രമുഖരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തും. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയ കട്ടിളപ്പാളികളും ശ്രീകോവിൽ വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല പ്രമുഖരുടെയും വീടുകളിലെത്തിച്ച് പൂജ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നടൻ […]

