തിരുവനന്തപുരം: കല്ലമ്പലം എംഡിഎംഎ കേസിൽ അന്വേഷണം സിനിമാ മേഖലയിലെ പ്രമുഖരിലേക്ക്. യുവനടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. ഇവരിൽ പലരുമായും ഇടപാടുകൾ നടത്തിയിരുന്നതായാണ് പൊലീസിന്റെ നിഗമനം. വർക്കലയിൽ അടുത്തിടെ ഒരു പ്രമുഖ നടൻ ചിത്രീകരണത്തിനായി എത്തിയിരുന്നു. ഈ നടൻ സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. സഞ്ജുവിന്റെ ഫോൺ പരിശോധിച്ചതിൽ തെളിവുകൾ ലഭിച്ചതായാണ് സൂചന. സഞ്ജുവിന്റെ മകളും സിനിമയിൽ അഭിനയിച്ചിരുന്നു. സിനിമാ സെറ്റുകളിലെ നിരന്തര സന്ദർശകനാണ് സഞ്ജു. സഞ്ജു പലവട്ടം വിദേശയാത്ര നടത്തിയതായും എല്ലാ യാത്രകളിലും രാസലഹരി കടത്തിയെന്നും […]