കോട്ടയം കാണക്കാരിയിൽ ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സംഭവം ആസൂത്രിതം; കാരണം കുടുംബ വഴക്ക്കാണക്കാരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യുവതിയെ കൊന്ന് കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സിയെ ഭർത്താവ് സാം കെ ജോർജ് കൊലപ്പെടുത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയിൽ കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ പ്രതി എത്തിയിരുന്നതായാണ് വിവരം. ജെസ്സി താമസിച്ചിരുന്ന […]