കണിമംഗലം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.ആഞ്ച് മാസങ്ങൾക്ക് മുൻപ് നിർമാണോദ്ഘാടനം നിർവഹിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം കൃത്യമായ പരിപാടി തയ്യാറാക്കി പൂർത്തിയാക്കാനായെന്നത് എന്തുകൊണ്ടും അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട മേഖലയാണ് ആരോഗ്യ മേഖലയെന്നും മന്ത്രി കൂട്ടി ചേർത്തു. തൃശൂർ കോർപ്പറേഷൻ 340-ാം കർമ്മ പദ്ധതിയായി 32 -ാം ഡിവിഷൻ ചിയ്യാരം സൗത്തിൽ […]