വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. ഐപിഎൽ പരിപാടിയ്ക്കിടെയുണ്ടായ ദുരന്തത്തെത്തുടർന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ലോകകപ്പ് വേദികൾ ബിസിസിഐ പുറത്ത് വിട്ടിരിക്കുകയാണ്. ലോകകപ്പിൻറെ ഒരു മത്സരത്തിനും കാര്യവട്ടം വേദിയാകില്ല. ഉദ്ഘാടനം മത്സരം അടക്കം തിരുവനന്തപുരത്ത് നടക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന വാർത്തകൾ. എന്നാൽ ഗുവാഹത്തിയായിരിക്കും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് വേദിയാകുക. വിശാഖപട്ടണം, നവി മുംബൈ, ഇന്ദോർ എന്നിവിടങ്ങളിലായിരിക്കും മറ്റ് […]