തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്. പ്രതിയായ അജിന്‍ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. തടഞ്ഞുവെക്കല്‍, കൊലപാതകം എന്നിവ തെളിഞ്ഞെന്നാണ് കോടതി വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം. 2019 മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പത്തനംതിട്ട […]

