കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. ശ്രീ. പി. മോഹനൻ മാസ്റ്റർ (കോഴിക്കോട്) പ്രസിഡന്റായും അഡ്വ: ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. മറ്റു ഭരണസമിതി അംഗങ്ങൾ: ശ്രീ. ബിനിൽ കുമാർ […]

