Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. ശ്രീ. പി. മോഹനൻ മാസ്റ്റർ (കോഴിക്കോട്) പ്രസിഡന്റായും അഡ്വ: ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു.

മറ്റു ഭരണസമിതി അംഗങ്ങൾ: ശ്രീ. ബിനിൽ കുമാർ (പത്തനംതിട്ട); ശ്രീ. പി. ഗാനകുമാർ (ആലപ്പുഴ); അഡ്വ: ജോസ് ടോം (കോട്ടയം); അഡ്വ: വി. സലിം (എറണാകുളം); ശ്രീ. എം. ബാലാജി (തൃശ്ശൂർ); ശ്രീ. പി. ഗഗാറിൻ (വയനാട്); ശ്രീ. അധിൻ എ. നായർ (കൊല്ലം); അഡ്വ: ശ്രീജ എസ് (തിരുവനന്തപുരം); ശ്രീമതി എ.എം. മേരി (കാസറഗോഡ്); ശ്രീമതി ശ്രീജ എം.എസ് (ഇടുക്കി); ശ്രീ. സ്വാമിനാഥൻ ഒ.വി (പാലക്കാട്); ശ്രീ. ഷിബു ടി.സി (അർബൻ ബാങ്ക് പ്രതിനിധി).

അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി.

Bablu J S
Principal PRO
Kerala Bank
Ph: 8921987362; 8281008446

Back To Top
onwin