പുസ്തകങ്ങള്‍ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികള്‍ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികള്‍ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യല്‍ മീഡിയ റീലുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും അതിപ്രസരത്തില്‍ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാന്‍ കെ.എല്‍.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങള്‍ക്കാകുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കുട്ടികളുടെ ആശയസംവാദങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്‍ഡ്സ് കോര്‍ണര്‍ എന്ന ഈ വേദിയില്‍ ജനുവരി 7 […]
