കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് വി സിക്ക് കത്ത് നൽകി. വിവാദങ്ങൾക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സി ക്ക് നൽകിയ കത്തിൽ പറയുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി കഴിഞ്ഞദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു. മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല കഴിഞ്ഞ ഏഴാം തീയതി നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെയാണ് ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ ജോയിന്റ് രജിസ്ട്രാർ […]
രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ് : കേരള സർവകലാശാലയിൽ കയറരുത്
രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് കേരള സർവകലാശാല താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് […]
കേരള സര്‍വകലാശാലയിൽ ഇന്നും രണ്ട് റജിസ്ട്രാര്‍മാര്‍, ഗവർണറുടെ തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസാധാരണ ഭരണ പ്രതിസന്ധി തുടരുന്നു. വിസിയും സിൻഡിക്കേറ്റും തമ്മിൽ പോരിനെ തുടർന്നുള്ള കസേരകളി തുടരുകയാണ്. വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ സിൻഡിക്കേറ്റ് നിർദ്ദേശ പ്രകാരം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് രാവിലെ തന്നെ ഓഫീസിലെത്തി. വിസിയുടെ പിന്തുണയുള്ള മിനി കാപ്പൻ പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് സർവകലാശാലയിൽ എത്തില്ലെന്നാണ് വിവരം. അതേസമയം, രജിസ്ട്രാർ തർക്കത്തിൽ ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടാകും. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത […]
കേരള സർകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം; പ്രതിഷേധം
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാൻ വന്നപ്പോൾ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്നും ഗവർണർ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം, ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് […]