കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകയ്‌ക്കെടുത്ത വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസാദം തയ്യാറാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കര ഡിപോയിൽ നിന്ന് ആരംഭിക്കുന്ന പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം- പാല- തൊടുപുഴ, പരുമല- കോട്ടയം, പുത്തൂർ- എറണാകുളം എന്നീ മൂന്ന് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കാണ് തുടക്കം. കൊട്ടാരക്കര ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. ഡിപ്പോയിലെ ഗ്യാരേജ് പുനർനിർമാണത്തിനന് രണ്ടു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ ഷെഡ്യൂളുകളുള്ള സ്ഥലമാണ് കൊട്ടാരക്കര. […]