സെക്രട്ടറിയേറ്റിന് മുൻപിലെ ആശാപ്രവർത്തകരുടെ സമരപ്പന്തലിലെത്തി ഇന്ന് വൈകുന്നേരം 6.40 ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറും
കെ പി സി സി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷൻമാരുടെയും യോഗം ഇന്ന്.
കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. താഴെ തട്ട് മുതൽ പാർട്ടിയെ കൂടുതൽ ചലിപ്പിക്കുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. സംഘടന വിഷയങ്ങൾക്കൊപ്പം സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള തുടർ സമരപരിപാടികൾക്കും യോഗം രൂപം നൽകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുൻ ഒരുക്കങ്ങളും വിലയിരുത്തും.
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകും വിഷ്ണുനാഥ്, ഷാഫി,അനിൽകുമാർ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാർ
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനറാകും. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിംഗ് പ്രസിഡൻ്റുമാരായി ഹൈക്കമാണ്ട് നിയമിച്ചു.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും […]