“ദ്വീപ് ഉത്സവ്, രാഷ്ട്രീയ ഗൗരവ്” എന്ന പ്രമേയമുള്ള ലക്ഷദ്വീപ് എൻസിസി റാലി- 2025 കവരത്തി ദ്വീപിൽ നിന്ന് ആരംഭിച്ചു. ലക്ഷദ്വീപ് നാവിക എൻ.സി.സി യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കമാൻഡർ ഫാബിയോ ജോസഫ് നയികുന്ന റാലിയിൽ 02 ഓഫീസർമാർ, 07 പിഐ സ്റ്റാഫ്, 02 എ.എൻ.ഒ-കൾ, 01 ജിസിഐ, 20 കേഡറ്റുകൾ (ആൺകുട്ടികളും പെൺകുട്ടികളും), സപ്പോർട്ടിംഗ് സ്റ്റാഫുകൾ എന്നിവർ ഉൾപ്പെടുന്നു. ഈ 20 ദിവസ കാലയളവിൽ, അഗത്തി, ചെത്‌ലത്ത്, കിൽത്താൻ, കദ്മത്ത്, അമിനി, ആൻഡ്രോത്ത്, കൽപേനി, മിനിക്കോയ് എന്നിവയുൾപ്പെടെ […]
ലക്ഷദ്വീപ് നിവാസികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം: മന്ത്രി വി.ശിവൻകുട്ടി
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്, മാത്രമല്ല അതിനെ ശക്തമായി അപലപിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ […]

