പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ജൂലൈ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കിയതെന്ന് […]