വാഴൂർ സോമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസിയുടെ ദേശീയ പ്രവർത്തക സമിതി അംഗവുമായ പ്രിയനേതാവിനെ അവസാനമായി ഒന്നു കാണാൻ വാളാർടിയിലെ വീട്ടുവളപ്പിലേക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തിയത് . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ഇ ടി ടൈസൺ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. തോട്ടംതൊഴിലാളികൾ അടക്കമുള്ള വൻ ജനാവലി അപ്പോൾ തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. നേരം പുലർന്നതോടെ വീട്ടിലേക്കുള്ള ഒഴുക്കിന് ശക്തി കൂടി. […]