ന്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സദാനന്ദൻ. 2016-ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവർത്തകരുടെ ആക്രമത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി […]
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം
കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. തിരുവനന്തപുരം നെട്ടയത്തെ വസതിയില്‍ രാവിലെ പത്തരവരെ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിക്കും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ നടക്കും.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു.
വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05) അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി […]