തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ തലസ്ഥാനനഗരിയില്‍ ചരിത്രത്തിലാദ്യമായി ട്രിവാൻഡ്രം ഫെസ്റ്റിന് തുടക്കമായി. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ആറര ഏക്കറോളം സ്ഥലത്താണ് ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. . വിശ്വാസത്തെ മുന്നില്‍ നിര്‍ത്തി മാനവികതയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് […]
പാളയം എൽ എം എസ് കോമ്പൗണ്ടിൽ ഇന്ന് ഡിസംബർ 20 ന് വൈകിട്ട് 7ക്ക് 5000 നക്ഷത്രവിളക്കുകൾ :
പാളയം എൽ എം എസ് കോമ്പൗണ്ടിൽ ആരംഭിക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി നാളെ (2025 ഡിസംബർ 20 ശനിയാഴ്ച ) വൈകിട്ട് ഏഴുമണിക്ക് അയ്യായിരം നക്ഷത്രവിളക്കുകൾ തെളിയിക്കുന്നു. സ്വിച്ച് ഓൺകർമ്മം തലസ്ഥാന നഗരിയിലെ ആത്മീയ മത നേതാക്കളും പൗരപ്രമുഖരും ചേർന്ന് നിർവഹിക്കും .. എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
അനന്തപുരിയുടെ ചരിത്രത്തിൽ ആദ്യമായി, 12 ദിവസം ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കാൻ പാളയം എൽ.എം.എസ് ക്യാമ്പസ് വേദിയാകുന്നു.
തിരുവനന്തപുരം: ഡിസംബർ 21 മുതൽ ജനുവരി 1 വരെ ട്രിവാൻഡ്രം ഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന ക്രിസ്തുമസ് പീസ് കാർണിവലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സി.എസ്.ഐ ദക്ഷിണകേരള മഹായിടവക, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS, കേരള ടൂറിസം വകുപ്പ്, ക്രൈസ്തവേതര സാമൂഹിക–സാംസ്കാരിക–ആത്മീയ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജാതി–മത ഭേദമന്യേ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ ഇഷാൻ ദേവും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോയോടെയായിരിക്കും ഫെസ്റ്റിന് തുടക്കം കുറിക്കുക. ഏഷ്യയിലെ ഏറ്റവും […]
