ചവിട്ടി താഴ്ത്തലുകളെ അതിജീവിക്കുന്നതിൻ്റെയും അതിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിൻ്റെയും ആഘോഷമാണ് ഓണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃപ്പൂണിത്തുറയിൽ അത്തം 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം മലയാളികൾ തള്ളിക്കളഞ്ഞു എന്നത് അഭിമാനത്തോടെ ഓർക്കേണ്ടതാണ്. തുല്യതയുടെയും സമത്വത്തിന്റെയും സന്ദേശമാണ് ഓണം നൽകുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വ ദർശനം ഏത് പാതാളത്തിൽ നിന്നും ഉയർത്തെ ഴുന്നേൽക്കുമെന്ന ആശയമാണ് ഓണം മുന്നോട്ടു വയ്ക്കുന്നത്. ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന […]