2025 ഡിസംബർ 13-ന് തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 3000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പുഷ്പചക്രം സമർപ്പിക്കൽ, സൈനിക സമ്മേളനം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 1776 ഡിസംബർ 13-ന് ക്യാപ്റ്റൻ സി.എൽ.ഡബ്ല്യു. ഡേവിസ് തഞ്ചാവൂരിൽ 15-ാമത് കർണാടക ഇൻഫൻട്രി ബറ്റാലിയൻ രൂപീകരിച്ചു. 249 വർഷത്തെ ചരിത്രത്തിൽ ബറ്റാലിയൻ ഒമ്പത് പരിവർത്തനങ്ങൾക്ക് വിധേയമായി, 1953-ൽ മദ്രാസ് റെജിമെന്റിന്റെ രണ്ടാമത്തെ ബറ്റാലിയൻ […]
കുറ്റാലം കൊട്ടാരത്തിന്റെ അവകാശം കേരളത്തിന് തന്നെ, രാജകുടുംബത്തിന്റെ അവകാശവാദം തള്ളി മദ്രാസ് ഹൈക്കോടതി
മധുര: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ മുൻ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് മുൻ രാജകുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം കേരള സര്‍ക്കാരിന്റേതാണ് എന്ന തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം. കുറ്റാലം കൊട്ടാരത്തിന്റെ പട്ടയം തമിഴ്നാട് സർക്കാർ കേരള സംസ്ഥാനത്തിന്റെ പേരിലാക്കിയത് റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. […]
