Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

മകരവിളക്ക് മഹോത്സവം; പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു

ശബരിമലയിൽ പോലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ ചുമതലയേറ്റു. നിലവിൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പിയാണ് സുജിത്ത് ദാസ്. പുതിയതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പോലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 പോലീസുകാരാണ് ചുമതലയേറ്റത്. പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി. […]

മകരവിളക്ക്: സന്നിധാനത്തെ ആഴി ശുചീകരിച്ചു

ഡിസംബർ 30ന് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ ആഴി ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ ശുചീകരിച്ചു. തീർഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനു ശേഷം ബാക്കിയുള്ള നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കും. മകരവിളക്ക് മഹോത്സവത്തിന് വൈകിട്ട് അഞ്ചു മണിക്ക് നട വീണ്ടും തുറന്ന ശേഷം ആഴിയിൽ അഗ്നി തെളിയിക്കും.

Back To Top