മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു […]
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
മലപ്പുറം: ഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ ആണ് പി വി അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാള്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അൻവർ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിൽ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന […]

