തിരുവനന്തപുരം : കേരള ഗവൺമെൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ (കെ.ജി.ഐ എം.ഒ എ )ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിന് 24 ന്യൂസിലെ എം.ജി. പ്രതീഷും മാതൃഭൂമി ദിനപത്രത്തിലെ മനിഷ പ്രശാന്തും അർഹരായി. സർക്കാർ ആശുപത്രികൾ വഴിയുള്ള അവയവ ദാനത്തിൻ്റെ നൂലാമാലകളിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടാണ് 24 ന്യൂസ് ചീഫ് റിപ്പോർട്ടർ എം.ജി. പ്രതീഷിനെ അവാർഡിന് അർഹനാക്കിയത്. തിരുവനന്തപുരത്തെ എസ്. എ. ടി ആശുപത്രിയിലെ കെടുകാര്യസ്ഥത ചൂണ്ടി കാണിക്കുന്ന അന്വേഷണ പരമ്പരയ്ക്കാണ് മനീഷയ്ക്ക് അവാർഡ്10,000 രൂപയും പ്രശസ്തി […]

