ദേവസ്വംബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങ ളിലും പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ. പി. എം. എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദൻകോട് ദേവസ്വംബോർഡ് ആസ്ഥാനത്തേക്ക് കേരളപ്പിറവി ദിനമായ നവംബർ 01-ന് മാർച്ച് നടത്തും. ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിക്കാരെയും, ജീവനക്കാരെയും നിയമിച്ചുവെങ്കിലും സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തന്ത്രി സമാജമുൾപ്പെടെയുള്ളവരുടെ എതിർപ്പിനെ തുടർന്ന് കോടതി ഉത്തര വിന്റെ അടിസ്ഥാനത്തിലാണ് ശാന്തിക്കാരുടെ പുതിയ റാങ്ക് ലിസ്റ്റ് സമീപ ദിവസങ്ങളിൽ പ്രസിദ്ധീ കരിച്ചത്. സർക്കാർ […]

