ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേളയ്ക്ക് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു. ജില്ലാതല ഓണ വിപണന മേള ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടും. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. […]
ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 […]