ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേളയ്ക്ക് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു. ജില്ലാതല ഓണ വിപണന മേള ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടും. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. […]
സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര്‍ അറസ്റ്റില്‍
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നിഖില്‍ സോസലേ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍ സുമന്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്. രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്. ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഫ്രീ പാസ് ഉണ്ടാകും […]