റഷ്യയുടെ തീരത്ത് വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നു എന്നാണ് പുറത്തു വരുന്ന വാർത്ത.അമേരിക്കയിലും ചില പ്രദേശങ്ങളിൽ സുനാമി തിരമാലകൾ […]
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ “കാലിക്കറ്റ് ടെക്സ്റ്റ യിൽസിൽ “വൻ തീപിടിത്തം, കൂടുതൽ കടകളിലേക്ക് തീപടരുന്നു
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമിച്ചു. നിലവിൽ ആളപായമില്ലെന്നാണ് വിവരം. പുക ഉയർന്നപ്പോൾ തന്നെ കടയിൽ നിന്ന് ആളുകൾ മാറിയതോടെ വൻ അപകടം ഒഴിവായി. പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീ പിടിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരമായതു കൊണ്ട് തന്നെ നിരവധി കടകളും ഈ ഭാഗത്തുണ്ട്. ബീച്ച്, മീച്ചന്ത, വെള്ളിമാടുകുന്ന് […]