സബ്സിഡി ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ഓണക്കാലത്ത് ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഈ മാസം 18ന് ഔദ്യോഗികമായി തുടര്‍ പദ്ധതിയായി പ്രഖ്യാപിച്ച് വ്യാപകമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ആലുംമൂടില്‍ പുതിയതായി ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതിദരിദ്രരും പട്ടിണിയുമില്ലാത്ത കേരളമെന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയാണ്. ആലുംമൂട് നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പാക്കിയത്. കുണ്ടറ മണ്ഡലത്തിലെ 13മത്തെയും ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ രണ്ടാമത്തെയും മാവേലി സ്റ്റോറാണിത്. […]