ന്യൂഡൽഹി: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ വഴിത്തിരിവ്. കേസിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അനിഷ്ടകരമായി ഒന്നും സംഭവിക്കില്ലെന്നും നിലവിൽ നിമിഷപ്രിയയുടെ ജീവന് ആശങ്കയില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഹർജി നൽകിയ കെഎ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ല എന്ന് കേന്ദ്രം മറുപടി നൽകി. നിമിഷപ്രിയയ്ക്ക് നിയമപരമായ പിന്തുണ […]